latest news
ദിയക്കിപ്പോള്‍ എന്നെ കണ്ടില്ലെങ്കിലും പ്രശ്നമില്ല: അശ്വിന് പറയുന്നു
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഇപ്പോള്‍ ദിയയെക്കുറിച്ചാണ് അശ്വിന് പറയുന്നത്. ഓസി (ദിയ) എപ്പോഴും എന്റെ കാര്യത്തിലാണ് മുമ്പ് ശ്രദ്ധ കാണിച്ചിരുന്നത്. അശ്വിന് എന്ന് വിളിച്ച് കൊണ്ടിരിക്കും. ഇപ്പോള്‍ എന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ല. അതില്‍ ചെറിയ വിഷമമുണ്ടെന്നും അശ്വിന് പറഞ്ഞു. അശ്വിന് വീട്ടിലേക്ക് പോയാല്‍ താനെപ്പോഴും ഫോണ്‍ ചെയ്ത് എപ്പോള്‍ വരുമെന്ന് ചോദിച്ച് കൊണ്ടിരിക്കുമെന്ന് ദിയ പറഞ്ഞപ്പോള്‍ ഇതേക്കുറിച്ച് അശ്വിനും സംസാരിച്ചു. താന്‍ അടുത്ത് ഉള്ളപ്പോള്‍ ഒരു പ്രയോജനവും ഇല്ലെന്ന് ദിയ പറഞ്ഞ് കൊണ്ടിരിക്കുമെന്നാണ് അശ്വിന് പറഞ്ഞത്.
