latest news
കുഞ്ഞിന് വിശന്നിട്ടും എനിക്ക് പാല് കൊടുക്കാന്‍ സാധിച്ചില്ല; ദിയ പറയുന്നു
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഇപ്പോള്‍ കുഞ്ഞിന്റെ അസുഖത്തെക്കുറിച്ചാണ് ദിയ സംസാരിക്കുന്നത്. അസുഖം ബാധിച്ചത് കാരണം കുഞ്ഞിന് തൂക്കം കുറഞ്ഞിട്ടുണ്ടെന്ന് ദിയ പറയുന്നു. 600 ഗ്രാം തൂക്കം കുറഞ്ഞു. അവന്റെ ഹെല്‍ത്തിനെ ഒത്തിരി ബാധിച്ചിരുന്നു. ഇപ്പോള്‍ അവന് കുഴപ്പമില്ല. അവന്‍ ഒട്ടും ചിരിക്കുന്നില്ലായിരുന്നു. മുഖത്ത് വേദനയും വിഷമവുമായിരുന്നു എപ്പോഴും. എല്ലാവരെയും കാണുമ്പോള്‍ സന്തോഷിക്കുന്ന കുഞ്ഞ് പെട്ടെന്ന് അങ്ങനെയായപ്പോള്‍ നമ്മളെല്ലാവരും ഡൗണ്‍ ആയി. ഞാന്‍ എല്ലാ ദിവസവും കരഞ്ഞ് ബിപി കൂടി. സെപ്റ്റംബര്‍ 5 ഒരുപാട് ആ?ഗ്രഹിച്ചിരുന്ന സമയമായിരുന്നു. തിരുവോണം, ബേബിയുടെ ഫേസ് റിവീല്‍, അശ്വിന്റെയും എന്റെയും ആനിവേഴ്‌സറി. പക്ഷെ എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.എന്റെ മെന്റല്‍ ഹെല്‍ത്ത് ഇപ്പോള്‍ ശരിയായി. ആശുപത്രിയില്‍ അവനെ ഓരോ സ്ഥലത്തും പ്രിക്ക് ചെയ്യാന്‍ വരുമ്പോള്‍ ഞാന്‍ നെഞ്ച് പൊട്ടി കരയുകയായിരുന്നു. ഐസിയുവില്‍ അവന് ചുമ തുടങ്ങി. ചുമച്ച് കൊണ്ടിരിക്കുന്നതിനാല്‍ അവന് പാല് കൊടുക്കരുത്, മണ്ടയില്‍ കയറുമെന്ന് ഡോക്ടേര്‍സ് പറഞ്ഞു. അവന് വിശക്കുന്നുണ്ടായിരുന്നു
എനിക്ക് ഇവന് പാല് കൊടുക്കാന്‍ പറ്റുന്നില്ല. ഞാന്‍ നിസഹായയായി. എനിക്ക് ബിപി ഹൈ ആയി എന്നും ദിയ പറയുന്നു.
