Connect with us

Screenima

latest news

ശാലിനിക്ക് വേണ്ടി പുകവലി ശീലം ഉപേക്ഷിച്ച അജിത്

തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നായക നടനാണ് അജിത്. സൂപ്പര്‍ സ്റ്റാറുകളും അഭിനയ കുലപതികളുമുണ്ടായിട്ടും അജിത്തിന്റെ പ്രേക്ഷകപ്രീതി എന്നും ഒരുപടി മുന്നില്‍ തന്നെ നിന്നു. അതിന് ഒരു കോട്ടവും ഇക്കാലമത്രയും സംഭവിച്ചട്ടില്ലയെന്നതും ശ്രദ്ധേയമാണ്.

വിവാദങ്ങളോടെന്നും കൃത്യമായ അകലം പാലിച്ചിരുന്നു താരം. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പൂര്‍ണതയില്‍ ചെയ്യുന്നതില്‍ എന്നും അജിത് സംതൃപ്തി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെയാകാണം വ്യക്തി ജീവിതത്തിലും അതേ അച്ചടക്കം പാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. ഇതിന് പങ്കാളി ശാലിനിയുടെ പിന്തുണയും വലുതാണ്.

ശാലിനിയെ മീറ്റ് ചെയ്ത ശേഷം ജീവിതം മാറിയ ആളാണ് അജിത്. ആദ്യ കാലത്ത് അജിത്ത് വലിയ ചെയിന്‍ സ്‌മോക്കറായിരുന്നു. ഒരു സി?ഗരറ്റില്‍ നിന്നും അടുത്ത സി?ഗരറ്റ് കത്തിക്കും. പുകവലിക്കുന്ന് ഇഷ്ടമല്ല എന്ന് പറയുന്നതിന് പകരം ശാലിനി പറഞ്ഞത് സിഗരറ്റിന്റെ പുക എനിക്ക് അലര്‍ജിയാണെന്നാണ്. അടുത്ത ദിവസം തൊട്ട് അജിത്ത് സിഗരറ്റ് വലിക്കാതായി.

Continue Reading
To Top