latest news
ഭാര്യയുടെ ചിലവില്‍ ജീവിക്കുന്നതില്‍ നാണക്കേടില്ല; ശ്രീവിദ്യയുടെ ഭര്‍ത്താവ് പറയുന്നു
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധേയയാകുന്നത്.
എന്നാല്‍ അതിനും ഏറെ മുന്‍പ് തന്നെ സിനിമയിലും മോഡലിങ്ങിലുമെല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് നടിയെ വിവാഹം ചെയ്തത്
ഒരു കാലത്ത് തനിക്ക് കൃത്യമായ വരുമാനം ഇല്ലാതിരുന്ന സമയത്ത് തന്നെ പൊന്നു പോല നോക്കിയ വ്യക്തി ആണ് തന്റെ ഭാര്യ ശ്രീവിദ്യയെന്ന് രാഹുല്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയക്കു നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ മനസ് തുറന്നത്.
”കഴിഞ്ഞ എട്ടു വര്‍ഷമായി എനിക്ക് ഒരു കുറവും വരാതെ എന്നെ പൊന്നു പോലെ നോക്കിയത് ചിന്നുവാണ്. അതിനു മുന്‍പ് എന്റെ അമ്മയായിരുന്നു. ഇപ്പോളാണ് എനിക്ക് ചിന്നുവിനെ തിരിച്ച് നോക്കാന്‍ കഴിയുന്നത്. ഈയിടക്കാണ് എന്റെ പണം കൊണ്ട് ഞാന്‍ ചിന്നുവിന് ഒരു പിറന്നാള്‍ സമ്മാനം വാങ്ങിക്കൊടുത്തത്. ഇപ്പോള്‍ കൊളാബറേഷന്‍സില്‍ നിന്നൊക്കെ എനിക്ക് മോശമല്ലാത്ത വരുമാനം കിട്ടുന്നുണ്ട് എന്നും രാഹുല്‍ പറയുന്നു.
