latest news
ഷംനയെ തിരിച്ച് കിട്ടിയെന്ന് ഭര്‍ത്താവ്; എന്ത് പറ്റിയെന്ന് ആരാധകര്‍
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.
മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്. താരം ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഷംനയെക്കുറിച്ച് ഭര്‍ത്താവ് പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. 45 ദിവസങ്ങള്‍… ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങള്‍. ഒറ്റപ്പെടലിന്റെ നിശ്ശബ്ദത. ഓര്‍മ്മകളില്‍ കഴിച്ചുകൂട്ടിയ രാത്രികള്‍. പ്രാര്‍ത്ഥനകളില്‍ കരഞ്ഞ് കഴിച്ച പുലരികള്‍. ഈ 45 ദിവസങ്ങള്‍ എന്നെ പഠിപ്പിച്ചു… സ്നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്. ജീവിതത്തിലെ യഥാര്‍ത്ഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവര്‍ തന്നെയാണെന്ന്. ഇന്നിവിടെ എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം എന്റെ ഭാര്യ വീണ്ടും എന്റെ അരികില്‍. നീണ്ട കാത്തിരിപ്പിനുശേഷം കിട്ടിയ ഈ പുനര്‍മിലനം. സന്തോഷത്തിന്റെ കണ്ണീര് മാത്രമാണ്. ഇനി വീണ്ടും നമ്മള് ഒരുമിച്ച്… ഒരേ സ്വപ്നങ്ങളുമായി… ഒരേ പ്രാര്‍ത്ഥനകളോടെ… എന്നാണ് ഷാനിദ് കുറിച്ചത്. ഇത് കണ്ടതോടെ എന്ത് പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
