Gossips
മമ്മൂട്ടിയോടു കഥ പറഞ്ഞ് ജീത്തു ജോസഫ് !
Published on
മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്. ഒടുവില്‍ ആ പ്രൊജക്ടും സാധ്യമാകാന്‍ പോകുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്കായി ജീത്തു ജോസഫ് ചെയ്യുന്ന ചിത്രം !
ദൃശ്യം 3 ചെയ്യാനാണ് ജീത്തു തയ്യാറെടുപ്പുകള്‍ നടത്തുന്നത്. അതിനുശേഷമായിരിക്കും മമ്മൂട്ടി ചിത്രത്തെ കുറിച്ച് തീരുമാനമാകുക. മമ്മൂട്ടിയോടു ത്രെഡ് പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. കൂടുതല്‍ അപ്‌ഡേഷനുകള്‍ ഉടന്‍ ലഭിക്കും.

അതേസമയം ദൃശ്യത്തിന്റെ കഥ ആദ്യം കേള്‍ക്കുന്നത് മമ്മൂട്ടിയാണ്. പിന്നീടാണ് അത് മോഹന്‍ലാലിലേക്ക് എത്തുന്നത്. മമ്മൂട്ടി കഥ കേട്ട ശേഷം നോ പറയുകയായിരുന്നെന്നാണ് വിവരം.
