Connect with us

Screenima

Mohanlal - Empuraan

Gossips

മോഹന്‍ലാലും അജിത് കുമാറും ഒന്നിക്കുന്നു?

മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക് സിനിമകളിലേക്ക് താരത്തിനു വിളി വന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതിലൊന്ന് സാക്ഷാല്‍ തല അജിത്തിനൊപ്പം !

അജിത്തിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ സാധ്യതയുണ്ട്. കഥ കേട്ടെങ്കിലും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിട്ടില്ലെന്നാണ് വിവരം. ഈ പ്രൊജക്ടിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. മറ്റൊരു തെലുങ്ക് ചിത്രത്തിലേക്കും മോഹന്‍ലാലിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

Thunivu-director-H-Vinoth-quashes-rumours-about-the-Ajith-620

‘ഭ.ഭ.ബ’ എന്ന ദിലീപ് ചിത്രത്തിലാകും ലാല്‍ ഇനി അഭിനയിക്കുക. അതിനുശേഷം മഹേഷ് നാരായണന്‍ ചിത്രത്തിലെ ശേഷിക്കുന്ന ഭാഗങ്ങള്‍ പൂര്‍ത്തിയാക്കും. ദൃശ്യം 3, ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ആഷിഖ് ഉസ്മാന്‍ ചിത്രം എന്നിവയിലും ലാല്‍ ഈ വര്‍ഷം അഭിനയിക്കും. അതിനുശേഷമായിരിക്കും മലയാളത്തിനു പുറത്തുള്ള പ്രൊജക്ടുകള്‍.

Continue Reading
To Top