latest news
തന്നെ എന്ത് വിളിക്കണമെന്നത് ആ കുട്ടി തീരുമാനിക്കട്ടെ; ഇഷാനി കൃഷ്ണ
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാതയില്‍ അഹാന സിനിമയില്‍ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. അനിയത്തിമാരും അഹാനയ്ക്ക് പിന്നാലെയാണ്.
ഇഷാനി കൃഷ്ണയെയും നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളെ ചെയ്യുന്നത്. റീല്‍സും യൂട്യൂബ് വീഡിയോയും എല്ലാം വൈറലാണ്. ഇപ്പോള്‍ വലിയ ട്രോളാണ് താരത്തിന് നേരിടേണ്ടി വരുന്നത്. താരപുത്രിയുടെ തന്നെ ഒരു ക്യു ആന്റ് എ വീഡിയോ ആയിരുന്നു അതിന് കാരണം. ചേച്ചി ദിയയുടെ കുഞ്ഞ് തന്നെ കുഞ്ഞമ്മ എന്ന് വിളിക്കുന്നതോ തനിക്ക് ഒരു കുട്ടിയുണ്ടായാല്‍ ആ കുഞ്ഞ് തന്നെ അമ്മ എന്ന് വിളിക്കുന്നതിനോടോ താല്‍പര്യമില്ലെന്നാണ് ഇഷാനി പറഞ്ഞത്. താന്‍ ഇപ്പോഴും ഒരു കുട്ടിയാണെന്നും ഇഷാനി പറഞ്ഞിരുന്നു.

ഇപ്പോഴിതാ കുഞ്ഞമ്മ ട്രോളുകള്‍ക്ക് ഇഷാനി മറുപടി നല്‍കിയിരിക്കുന്നു. താന്‍ ഒരു ഫണ്ണിന് പറഞ്ഞ കാര്യമാണെന്നും എന്നെ എന്ത് പേര് വിളിക്കണം എങ്ങനെ അഭിസംബോധന ചെയ്യണം എന്നത് ദിയയുടെ കുഞ്ഞിന് തീരുമാനിക്കാമെന്നും ഇഷാനി പറയുന്നു. ഞാന്‍ അത് ഫണ്ണായി പറഞ്ഞ കാര്യമാണ്. എന്നാല്‍ ഇത്രയും ആളുകള്‍ അത് ഏറ്റെടുക്കുമെന്ന് എനിക്ക് തോന്നിയില്ല. ഇപ്പോള്‍ കേരളത്തിന്റെ കുഞ്ഞമ്മയെന്ന് കേള്‍ക്കുമ്പോള്‍ സങ്കടം ഒന്നും തോന്നാറില്ല എന്നും ഇഷാനി പറയുന്നു.
