latest news
വിവാഹം എപ്പോള്‍? തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായുമെല്ലാമായി മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര.
സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഷോകള്‍ വരുന്നതും വീട് വയ്ക്കുന്നതും വണ്ടി വാങ്ങുന്നതും പോലെ തന്നെയാണ് വിവാഹവും, അത് സംഭവിക്കുമ്പോള്‍ സംഭവിക്കും. കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോള്‍, ക്ലീഷേ ഡയലോഗ് ആണെന്ന് തോന്നാം, എന്നാലും എന്തിനുംഅതിന്റേതായ സമയം ഉണ്ടല്ലോ ദാസാ എന്നേ എനിക്ക് പറയാനുള്ളത്. നിലവില്‍ വിവാഹത്തെ കുറിച്ച് ഒരു പ്ലാനും ഇല്ല. പക്ഷേ നാളെ എന്ത് എന്ന് നമുക്കൊന്നും പറയാന്‍ കഴിയില്ല. റിയല്‍ ലൈഫിലെ കാര്യം പറയുകയാണെങ്കില്‍, ഇന്ന് കാണുന്നവരെ നാളെ കാണുമോ എന്നും പറയാന്‍ പറ്റില്ല എന്നാണ് താരം പറയുന്നത്.
