latest news
മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ
Published on
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
വിവാദങ്ങളുടെ തോഴി കൂടിയാമ് കങ്കണ. ബോളിവുഡ് നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ താരം ഉന്നയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഡേറ്റിങ് ആപ്പുകളെ കുറിച്ച് പറഞ്ഞാണ് കങ്കണ പുലിവാല് പിടിച്ചിരിക്കുന്നത്.ഡേറ്റിങ് പ്ലാറ്റ്‌ഫോമുകളില്‍ പങ്കാളിയെ തേടുന്നത് മോശമാണെന്നും ഡേറ്റിങ് എന്ന പേരില്‍ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും കങ്കണ പറഞ്ഞു. ലിവ്- ഇന്‍ ബന്ധങ്ങളുടെ പ്രവണത കൂടി വരുന്നതിനെയും നടി വിമര്‍ശിച്ചു. ഹൗട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
