latest news
വീട്ടുകാര്യങ്ങള്‍ മാത്രം നോക്കാനുള്ള ഒരാളായി പങ്കാളിയെ കാണരുത്: ഭാമ
നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ് ഭാമ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
വിവാഹത്തോടെ താരം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. ഇവര്‍ക്ക് ഒരു മകളും ജനിച്ചു. എന്നാല്‍ പിന്നാലെ താരം ഭര്‍ത്താവുമായി വേര്‍പിരിയുകയും ചെയ്തു.
ഇപ്പോള്‍ വിവാഹബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. പെണ്‍കുട്ടികള്‍ക്ക് വിവാഹം ആവശ്യമില്ലെന്ന കാഴ്ചപ്പാട് എനിക്കില്ല. സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം കഴിക്കേണ്ട ആവശ്യമില്ല. ഒരു കുടുംബം ഉണ്ടാവുക എന്നത് സ്ത്രീയുടെയും പുരുഷന്റെയും ആവശ്യമാണ്. എന്തിന്റെ പേരിലാണ് സ്ത്രീധനം കൊടുക്കേണ്ടത്. നിയമപരമായി സ്ത്രീധനം നിരോധിച്ചുവെന്ന് പറഞ്ഞാലും അതിന്റെ പേരിലുളള പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ ഇന്നും നേരിടുന്നുണ്ട്. പഠിക്കുക, ജോലി നേടുക, പഠിക്കാന്‍ കഴിവില്ലാത്തവര്‍ കൈത്തൊഴില്‍ ചെയ്യുക. അവനവന്റെ ആവശ്യങ്ങള്‍ക്കുള്ള ജോലി സ്ത്രീകള്‍ നേടണം. തുല്യ ഉത്തരവാദിത്തമുളള രണ്ട് വ്യക്തികള്‍ ചേര്‍ന്ന് ഒരുമിച്ചുളള ജീവിതം എന്ന തലത്തില്‍ വിവാഹം റീ ഡിസൈന്‍ ചെയ്യാന്‍ പറ്റണം. ഞാന്‍ പുരുഷന്‍മാര്‍ക്ക് എതിരല്ല. രണ്ടുപേര്‍ വിവാഹത്തിലൂടെ ഒന്നിച്ചാല്‍ അവര്‍ക്ക് പരസ്പരം താങ്ങാകാന്‍ കഴിയണം. കംപാനിയന്‍ എന്ന നിലയിലാണ് ഞാന്‍ പങ്കാളിയെ കാണുന്നത് എന്നും ഭാമ പറയുന്നു.
