Connect with us

Screenima

latest news

അനുഷ്‌കയെ മോശമായി ചിത്രീകരിച്ചു; പരാതിയുമായി ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി. 2005ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ സൂപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് പ്രവേശിച്ചത് , ഈ ചിത്രത്തിന് ഫിലിംഫെയര്‍ മികച്ച സഹനടിക്കുള്ള തെലുങ്ക് നോമിനേഷന്‍ ലഭിച്ചു. അടുത്ത വര്‍ഷം, എസ്.എസ്. രാജമൗലിയുടെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ വിക്രമാര്‍ക്കുഡുവില്‍ അവര്‍ അഭിനയിച്ചു . അവരുടെ തുടര്‍ന്നുള്ള ചിത്രങ്ങളായ ലക്ഷ്യം (2007), സൗര്യം (2008), ചിന്തകായല രവി (2008) എന്നിവയും ബോക്സ് ഓഫീസ് വിജയമായിരുന്നു.

2009ല്‍, തെലുങ്ക് ഡാര്‍ക്ക് ഫാന്റസി ചിത്രമായ അരുന്ധതിയില്‍ ഷെട്ടി ഇരട്ട വേഷങ്ങള്‍ ചെയ്തു, ഇത് തെലുങ്കില്‍ മികച്ച നടിക്കുള്ള ആദ്യത്തെ ഫിലിംഫെയര്‍ അവാര്‍ഡും നന്ദി അവാര്‍ഡും നേടി. അടുത്ത വര്‍ഷം, വേദം എന്ന നാടകത്തിലെ ഒരു വേശ്യയുടെ വേഷം ഷെട്ടിക്ക് തുടര്‍ച്ചയായി രണ്ടാമത്തെ ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു.

ഇപ്പോള്‍ താരത്തിന്റെ പുതിയ സിനിമക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ഘാടിയാണ് അനുഷ്‌കയുടെ പുതിയ തെലുങ്ക് ചിത്രം. കഴിഞ്ഞ ദിവസം ഘാടിയുടെ ട്രെയിലര്‍ പുറത്ത് വന്നു. ട്രെയിലര്‍ കണ്ട ചില അനുഷ്‌ക ആരാധകര്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അനുഷ്‌കയെ കാണാന്‍ കാര്‍ട്ടൂണ്‍ കഥാപാത്രം പോലെയുണ്ടെന്നാണ് വിമര്‍ശനം. ഹെവിയായ വിഎഫ്എക്‌സും ഫില്‍ട്ടറുകളുമാണ് അനുഷ്‌കയുടെ ലുക്കില്‍ മാറ്റം തോന്നാന്‍ കാരണം. വണ്ണം കുറച്ച് ശരീരം മെലിഞ്ഞതായി തോന്നിക്കുന്ന തരത്തിലുള്ള വിഎഫ്എക്‌സാണ് അനുഷ്‌കയ്ക്ക് വേണ്ടി ഉപയോ?ഗിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം. എന്തുകൊണ്ട് അനുഷ്‌കയ്ക്ക് തന്റെ യഥാര്‍ത്ഥ ലുക്കില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ വന്ന് കൂടെന്ന് ചോദ്യങ്ങളുണ്ട്. അതേസമയം അനുഷ്‌കയെ അനുകൂലിച്ചും കമന്റുകളുണ്ട്. രജിനികാന്ത്, കമല്‍ഹാസന്‍, വിജയ് തുടങ്ങിയ നടന്‍മാര്‍ക്ക് വി?ഗ് ധരിക്കാമെങ്കില്‍ അനുഷ്‌കയ്ക്ക് ടെക്‌നോളജി ഉപയോഗിച്ച് സ്ലിം ആയി സ്‌ക്രീനില്‍ എത്താമെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു.

Continue Reading
To Top