Connect with us

Screenima

latest news

ബിഗ്‌ബോസില്‍ വിളിച്ചിരുന്നു, താന്‍ പോയില്ല; ഗായത്രി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ഗ്ലാമര്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ താരം പ്രത്യക്ഷപ്പെടാറഉണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.

2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്

ഇപ്പോള്‍ തനിക്ക് ബിഗ്‌ബോസില്‍ അവസരം ലഭിച്ചിരുന്നു എന്നു പറയുകയാണ് ഗായത്രി. ബിഗ് ബോസിലേക്ക് വിളിച്ചിട്ടുണ്ടെങ്കിലും ഞാന്‍ പോയിട്ടില്ല. മിക്ക സീസണിലും വിളിച്ചിട്ടുണ്ട്. പക്ഷേ പോകാറായിട്ടില്ല. എനിക്ക് കുറച്ചുകൂടി സമയം വേണം. കുറച്ചുകൂടി സ്ട്രോങ് ആകാന്‍ ഉണ്ട്. ഏതെങ്കിലും ഒരു കൊല്ലം ബിഗ് ബോസില്‍ പോകണമെന്ന് ആഗ്രഹമുണ്ടെന്നും ഗായത്രി കൂട്ടിചേര്‍ത്തു.

Continue Reading
To Top