latest news
പ്രസവിക്കാന്‍ കഴിവില്ലെന്ന് പറഞ്ഞ് എന്നെ വേദനിപ്പിച്ചു; ലക്ഷ്മി നക്ഷത്ര
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായുമെല്ലാമായി മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര.
സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.
ഇപ്പോള്‍ തന്നെ വേദനിപ്പിച്ച കാര്യം പറയുകയാണ് ലക്ഷ്മി. എന്നെ ഏറ്റവും വേദനിപ്പിച്ചത് എന്നെ അടുത്ത് അറിയാത്ത വ്യക്തി എന്നെ കുറിച്ച് പറഞ്ഞ ഒരു കാര്യമാണ്. ഒരു സ്ത്രീയെന്ന രീതിയില്‍ അവള്‍ക്ക് ഒരിക്കലും പ്രസവിക്കാന്‍ പറ്റില്ല. എന്നിട്ട് അദ്ദേഹം ഒരു ടേമും കൂടി ഉപയോഗിച്ചു. അത് ഞാന്‍ പറയുന്നില്ല. ഒന്നിനും പറ്റില്ലെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. ഈ കാര്യം വേദനിപ്പിച്ചതുകൊണ്ടാണ് ഞാന്‍ കേസുമായിട്ട് മുന്നോട്ട് പോകാമെന്ന് തീരുമാനിച്ചത്. അങ്ങനെ കേസ് ഫയല്‍ ചെയ്തു എന്നും ലക്ഷ്മി പറയുന്നു
