Connect with us

Screenima

Prithviraj and Mohanlal (Lucifer)

Gossips

ലൂസിഫറിലെ ഐറ്റം ഡാന്‍സ്; അതില്‍ സ്ത്രീവിരുദ്ധതയില്ലെന്ന് പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലൂസിഫര്‍ 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. സിനിമ റിലീസ് ചെയ്ത സമയത്ത് അതിലെ ഐറ്റം ഡാന്‍സ് ഏറെ വിവാദമായിരുന്നു. സിനിമയിലും സിനിമയ്ക്ക് പുറത്തും കൃത്യമായി നിലപാടുകളുള്ള പൃഥ്വിരാജ് തന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് കൊണ്ടുവന്നത് സ്ത്രീവിരുദ്ധതയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്നത്തെ വിവാദങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കുകയാണ് പൃഥ്വിരാജ്.

ലൂസിഫറിനെ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധതയല്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. തന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് വന്നതുകൊണ്ടാണ് പലരും നെറ്റി ചുളിച്ചതെന്നും പൃഥ്വി പറഞ്ഞു.

Prithviraj

Prithviraj

‘സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമകളുടെ ഭാഗമാകില്ലെന്ന് ഞാന്‍ പറയുകയും എന്നാല്‍ എന്റെ സിനിമയില്‍ ഒരു ഐറ്റം ഡാന്‍സ് ഉള്ളത് സ്ത്രീ വിരുദ്ധതയാണ് എന്ന് ആള്‍ക്കാര്‍ക്ക് തോന്നുകയും ചെയ്തതുകൊണ്ടായിരിക്കാം അവര്‍ നെറ്റിചുളിച്ചത്. ഞാന്‍ ഇത് ഒരുപാട് വിശദീകരിച്ചതാണ്. എങ്കിലും പറയാം. ഗ്ലാമറസായിട്ടുള്ള ഒരു വേഷം ധരിച്ച് ഒരു പെണ്‍കുട്ടി, അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഡാന്‍സ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായിട്ട് എനിക്ക് തോന്നുന്നില്ല. എന്നെ സംബന്ധിച്ച് സ്ത്രീവിരുദ്ധത എന്ന് പറയുന്നത് ഒരു പെണ്‍കുട്ടിയോട് വളരെ മോശമായി പെരുമാറുന്ന, ആ പെണ്‍കുട്ടിയെ ഹറാസ് ചെയ്യുന്ന ഒരു നായകനോട് ആ പെണ്‍കുട്ടിക്ക് പ്രണയം തോന്നുന്നു എന്ന് പറയുന്നതിനോടൊക്കെയാണ്. എന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം വെച്ചിട്ട് എനിക്കത് റിലേറ്റ് ചെയ്യാന്‍ പറ്റില്ല. കാരണം ഞാന്‍ ഇപ്പോള്‍ ഒരു ഭര്‍ത്താവാണ് അച്ഛനാണ് അതുകൊണ്ടായിരിക്കാം. മറ്റേത് ഒബ്ജക്ടിഫിക്കേഷനാണ്. ആര്‍ട്ട് ഇറ്റ് സെല്‍ഫ് ഈസ് ഏന്‍ ഒബ്ജക്ടിഫിക്കേഷന്‍,’ പൃഥ്വിരാജ് പറഞ്ഞു.

 

Continue Reading
To Top