Connect with us

Screenima

latest news

ഉദ്ഘാടന വേദിയില്‍ പൊട്ടിക്കരഞ്ഞ് അനുശ്രീ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ടാണ് അനുശ്രീ മലയാളികളുടെ മനസില്‍ വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റിയത്.

മലയാളി തനിമയുള്ള കഥാപാത്രങ്ങളാണ് താരം മിക്ക സിനിമകളിലും കൈകാര്യം ചെയ്തത്. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.

ഇപ്പോള്‍ അനുശ്രീ കരയുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ആലപ്പുഴയില്‍ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അനുശ്രീ വേദിയില്‍ നിന്ന് പൊട്ടിക്കരയുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഫുട്ബോള്‍ താരം ഐഎം വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് അനുശ്രീ പൊട്ടിക്കരഞ്ഞത്. അതിന് കാരണമായത് ഒരു വയോധികനാണ്. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നറുക്കെടുപ്പും ഉണ്ടായിരുന്നു. 10000 രൂപയായിരുന്നു സമ്മാനം. നറുക്കെടുപ്പില്‍ വിജയിയെ തിരഞ്ഞെടുത്തത് അനുശ്രീ ആയിരുന്നു. പിന്നാലെ ആങ്കര്‍ നറുക്കെടുപ്പില്‍ വിജയിച്ച നമ്പറും പേരും മൈക്കിലൂടെ അനൗണ്‍സ്മെന്റ് ചെയ്തു. എന്നാല്‍ നറുക്കെടുപ്പില്‍ തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് തെറ്റിദ്ധരിച്ച് സദസില്‍ നിന്ന് ഒരു വയോധികന്‍ സ്റ്റേജിലേക്ക് കയറി വന്നു. ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹം വേദിയിലേക്ക് കടന്നുവന്നത്. ഏറെ പ്രയാസപ്പെട്ട് സ്റ്റേജിലേക്ക് കടന്നുവന്ന പ്രായമുള്ള വയോധികനോട് അദ്ദേഹത്തിനല്ല സമ്മാനം കിട്ടിയതെന്ന് അവതാരക പറഞ്ഞു മനസിലാക്കുന്നുണ്ട്. തനിക്കല്ല സമ്മാനം ലഭിച്ചതെന്ന് അറിയുമ്പോള്‍ അദ്ദേഹം നിരാശപ്പെടുന്നുണ്ട്. മറ്റുള്ളവരുടെ സഹായത്തോടെ സദസിലേക്കു മടങ്ങുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ നിരാശ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞ അനുശ്രീ വേദിക്ക് പിന്നിലേക്ക് പോയി പൊട്ടിക്കരയുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം.

Continue Reading
To Top