latest news
മകളുടെ കാര്യത്തില്‍ ചിലത് തെറ്റായി പോയി; മേഘ്‌നയുടെ അമ്മ പറയുന്നു
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്ന വിന്‍സെന്റ്.
ചന്ദനമഴയിലെ അമൃതയെപ്പോലെ തന്നെ ആരാധകര്‍ മിസിസ് ഹിറ്റ്‌ലറിലെ ജ്യോതിയേയും ഏറ്റെടുത്തിരുന്നു. യൂട്യൂബ് ചാനലിലൂടെയും മേഘ്‌ന വിശേഷങ്ങള്‍ പങ്കിടാറുണ്ട്. രണ്ട് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സാണ് മേഘ്നയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ളത്.

ഇപ്പോള്‍ മേഘനയെക്കുറിച്ച് അമ്മയാണ് സംസാരിക്കുന്നത്. മകളുടെ കാര്യത്തില്‍ ചില തീരുമാനങ്ങളെടുത്തത് തെറ്റായിപ്പോയെന്ന് തോന്നിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാകും എന്ന് വിചാരിച്ചല്ലല്ലോ ഒരു തീരുമാനം എടുക്കുന്നത്. ഇപ്പോഴാണെങ്കിലും എന്റെ മോള്‍ക്ക് തെറ്റായി വരും എന്ന് വിചാരിച്ചല്ല ഒരു തീരുമാനം എടുക്കുന്നത്. തെറ്റായിപ്പോകുന്നതാണ്. വിവാഹമോചിതയാകുന്ന മകളാണ് മരിക്കുന്ന മകളേക്കാള്‍ നല്ലതെന്നാണ്. മകളുടെ കാര്യത്തില്‍ താന്‍ ഇമോഷണലാണെന്നും മേഘ്‌നയുടെ അമ്മ പറയുന്നുണ്ട്.
