latest news
നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടു; ദയ സുജിത്ത് പറയുന്നു
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തില്‍ മഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ക്യാമറാമാന്‍ സുജിത്ത് വാസുദേവിനെയാണ് മഞ്ജു വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളാണ് ഉള്ളത്. ദയ എന്നാണ് മകളുടെ പേര്.

ഇപ്പോള്‍ നിറത്തിന്‍െ പേരില്‍ പരിഹാസം നേരിട്ടു എന്ന് പറയുകയാണ് ഇവരുടെ മകള്‍ ദയ. വിദേശത്ത് പഠിച്ചപ്പോള്‍ റേസിസം എക്‌സ്പീരിയന്‍സ് ചെയ്തിട്ടുണ്ട് ഞാന്‍. എന്റെ കളറില്‍ എനിക്ക് കുഴപ്പമില്ല. ഞാന്‍ അതില്‍ ഹാപ്പിയാണ്. ഇറ്റാലിയന്‍ ഫ്രണ്ട്‌സും ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌സും എനിക്ക് നിരവധിയുണ്ട്. ചിലരില്‍ നിന്നാണ് റേസിസത്തിന്റെ പ്രശ്‌നങ്ങള്‍ നേരിട്ടത്. ആദ്യം അവര്‍ നന്നായിട്ടാണ് സംസാരിക്കുക. ഒരുമിച്ച് പുറത്തൊക്കെ പോയിട്ടുണ്ട്. എല്ലാത്തിനുംശേഷം അവസാനമാണ് അവര്‍ റേസിസം ഇറക്കുക. നമ്മള്‍ കണ്‍ഫ്യൂസ്ഡാകും. എന്താണ് അതിന് നമ്മള്‍ ചെയ്തതെന്ന തോന്നല്‍ വരും. കറുത്തതായതുകൊണ്ടാകും. പിന്നെ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാമെന്നും ദയ പറഞ്ഞു.
