Connect with us

Screenima

mohanlal (1)

Gossips

ജയസൂര്യ ചിത്രത്തിലും മോഹന്‍ലാലിന്റെ അതിഥി വേഷം? ഡേറ്റ് ഇല്ലെങ്കില്‍ സുരേഷ് ഗോപി

മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന രണ്ട് സിനിമകളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ‘ജയിലര്‍ 2’, ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ ഒരുക്കുന്ന ‘ഭ.ഭ.ബ’

ഈ രണ്ട് സിനിമകള്‍ കൂടാതെ ലാല്‍ മറ്റൊരു ചിത്രത്തിലും കാമിയോ റോളില്‍ എത്തുകയാണ്. ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാര്‍’. ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അനുഷ്‌ക ഷെട്ടി, പ്രഭുദേവ എന്നിവരും കത്തനാറില്‍ അഭിനയിക്കുന്നു. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ സിനിമയില്‍ ലാല്‍ ശ്രദ്ധേയമായ ഒരു കാമിയോ റോളില്‍ എത്തുമെന്നാണ് വിവരം.

Jayasurya
Jayasurya

ലാലിന്റെ ഡേറ്റ് നോക്കിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. മോഹന്‍ലാലിനു ഡേറ്റ് ഇല്ലാതെ വന്നാല്‍ പകരം സുരേഷ് ഗോപിയെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗോകുലം മൂവീസുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്നാണ് ലാല്‍ ഈ ചിത്രത്തില്‍ അതിഥി വേഷം ചെയ്യാന്‍ സമ്മതിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading
To Top