latest news
പട്ടിണിയാ, ഒരു സിനിമ നിര്‍മിച്ച് സഹായിക്കുമോ? അനുമോള്‍
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, എന്നീ ചിത്രങ്ങളില്‍ അനുമോള്‍ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമീബയില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോള്‍ ചെയ്തത്.
ഇപ്പോഴിതാ തന്നെ കളിയാക്കാന്‍ വന്നൊരാള്‍ക്ക് അനുമോള്‍ നല്‍കിയ മറുപടി കയ്യടി നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കിട്ട ചിത്രങ്ങളുടെ കമന്റ് ബോക്സിലായിരുന്നു ഒരാള്‍ പരിഹാസവുമായി എത്തിയത്. അയാളെ തിരിച്ച് പരിഹസിച്ച് വായടപ്പിച്ചിരിക്കുകയാണ് അനുമോള്‍.

സാരിയണിഞ്ഞുള്ള തന്റെ ചിത്രങ്ങളാണ് അനുമോള്‍ പങ്കിട്ടത്. പിന്നാലെ ഒരാള്‍ താരത്തെ കളിയാക്കുന്ന കമന്റുമായി എത്തുകയായിരുന്നു. ‘ഇപ്പോഴും സിനിമ ഇല്ല, അല്ലേ?’ എന്നായിരുന്നു കമന്റ്. അതിന് അതേ ഭാഷയില്‍ തന്നെ അനു മറുപടിയും നല്‍കി. ”ഇല്ല്യാ പട്ടിണിയാ. ഒരു സിനിമ പ്രൊഡ്യൂസ് ചെയ്ത് സഹായിക്കുന്നുവോ?” എന്നായിരുന്നു അനുമോളുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് ആരാധകര്‍ കയ്യടിക്കുകയാണ്.
