Connect with us

Screenima

Shine Tom Chacko

latest news

ഇന്റര്‍വ്യൂകള്‍ എന്റര്‍ടൈനിംഗ് ആക്കാന്‍ ശ്രമിച്ചിരുന്നു; ഷൈന്‍ ടോം ചാക്കോ

ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ഷൈന്‍ ടോം ചാക്കോ. നല്ല അഭിനയം കൊണ്ടും വിവാദങ്ങള്‍കൊണ്ടും എന്നും ഷൈന്‍ വാര്‍ത്തകളില്‍ നിറയാറുമുണ്ട്.

ഏകദേശം 9 വര്‍ഷത്തോളം സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷം , ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ഈ അടുത്ത കാലം , ചാപ്റ്റേഴ്സ് , അന്നയും റസൂലും , മസാല റിപ്പബ്ലിക് എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം, ബിനു എസ് കാലടിയുടെ ഫാന്റസികോമഡി ചിത്രമായ ഇതിഹാസയില്‍ (2014) തന്റെ ആദ്യ നായക കഥാപാത്രത്തെ അവതരിപ്പിച്ചു.

ഇപ്പോള്‍ ആദ്യ കാലങ്ങളില്‍ ഇന്റര്‍വ്യൂകള്‍ എന്റര്‍ടൈംനിഗ് ആക്കാന്‍ പരമാധവധി ശ്രമിച്ചിരുന്നു എന്നാണ് ഷൈന്‍ പറയുന്നത്. തുടക്കത്തില്‍ അതെല്ലാം ആള്‍ക്കാര്‍ക്ക് ഇഷ്ടമായിരുന്നു. പിന്നീട് അത് ഇഷ്ടപ്പെട്ടില്ല എന്നും ഷൈന്‍ പറയുന്നു.

Continue Reading
To Top