latest news
എന്നെക്കുറിച്ച് പ്രചരിച്ച കഥകള്‍കേട്ട് അച്ഛന് കരഞ്ഞു; അനുശ്രീ
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ടാണ് അനുശ്രീ മലയാളികളുടെ മനസില്‍ വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റിയത്.
മലയാളി തനിമയുള്ള കഥാപാത്രങ്ങളാണ് താരം മിക്ക സിനിമകളിലും കൈകാര്യം ചെയ്തത്. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.

ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഞാനും അമ്മയും കൂടിയായിരിക്കും ഷൂട്ടിന് പോകുക. തിരിച്ച് വരുമ്പോള്‍ ഒരുപാട് കഥകള്‍ കേട്ടായിരിക്കും അച്ഛന് ഇരിക്കുന്നത്. എന്നോട് പറയില്ല. അമ്മയോട് പറയും. ഇങ്ങനെയാെക്കെയാണ് പുതിയ സ്റ്റോറികള്‍ എന്ന് അമ്മ പറയുമ്പോള്‍ എങ്ങനെയാണ് ആള്‍ക്കാര്‍ക്ക് ഇങ്ങനെ പറയാന്‍ പറ്റുക എന്ന് ആലോചിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വീട് മാറി പോയാലോ എന്ന് ചോദിച്ചിട്ടുണ്ടെന്നും അനുശ്രീ പറയുന്നു. അച്ഛന് പക്ഷെ നാട്ടില്‍ നിന്നും പോകാന്‍ ഇഷ്ടമല്ല. ഒരിക്കല്‍ ഇന്റര്‍വ്യൂവിന് ഷൂട്ട് ചെയ്യാന്‍ വന്നപ്പോള്‍ അച്ഛന് അവര്‍ ഇങ്ങനെ പറഞ്ഞു എന്നെല്ലാം പറഞ്ഞ് കരഞ്ഞു. എന്റെ അച്ഛന് ഇത്രയും കേട്ടിരുന്നോ എന്ന് വിചാരിച്ചു. പക്ഷെ ഇപ്പോള്‍ അച്ഛന് അഭിമാനമാണെന്നും അനുശ്രീ പറയുന്നു.
