latest news
മീനാക്ഷി വളരുന്നത് തനിക്ക് കാണാന്‍ സാധിച്ചിട്ടില്ല; ദിലീപ്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.
മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മകളെ മീനാക്ഷിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

മീനാക്ഷി ജനിച്ചതിന് ശേഷം, അവളുടെ വളര്‍ച്ചയുടെ ഒരുപാട് കാലം ഞാന്‍ മിസ്സ് ചെയ്തിരുന്നു. കാരണം, ആ സമയത്ത് എന്റെ സിനിമകള്‍ ഭയങ്കര ഹിറ്റുകള്‍ ആയിരുന്നു, ഞാന്‍ തുടര്‍ച്ചയായി ഓരോ സിനിമയുടെയും പിറകെ പോവുകയായിരുന്നു. അപ്പോള്‍ ശെരിക്കും പറഞ്ഞാല്‍ മീനൂട്ടിയുടെ ആ പ്രായം എനിക്ക് ആസ്വദിക്കാന്‍ പറ്റിയിട്ടില്ല. ആ രണ്ടു-മൂന്ന് വയസ്സ് എന്ന് പറയുന്ന സമയം ശെരിക്കും നഷ്ടം തന്നെയാണ് എന്നാണ് താരം പറയുന്നത്.
