latest news
നാട്ടുകാര്‍ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, ഒരു എം.പി എന്ന നിലയില്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയില്ലെന്ന് കങ്കണ
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
വിവാദങ്ങളുടെ തോഴി കൂടിയാമ് കങ്കണ. ബോളിവുഡ് നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ താരം ഉന്നയിച്ചിട്ടുണ്ട്.
ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഒരു എം.പി എന്ന നിലയില്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ കുടുംബം നടത്താന്‍ ജോലി ആവശ്യമാണെന്നും കങ്കണ പറയുന്നു. ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനം ആസ്വദിക്കുന്നുവെന്ന് ഒരിക്കലും പറയില്ല. അത് വളരെ വ്യത്യസ്തമായൊരു ജോലിയാണ്. നാട്ടുകാര്‍ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും.
ഓട തകര്‍ന്നെന്ന് പറഞ്ഞ് ചിലര്‍ വരും. റോഡ് പൊളിഞ്ഞ കാര്യങ്ങള്‍ പറഞ്ഞ് വരും. ഞാനൊരു എംപിയാണ്. പഞ്ചായത്ത് തലത്തിലുള്ള പ്രശ്നങ്ങളുമായാണ് ആളുകള്‍ എന്റെയടുത്തേക്ക് വരുന്നത്. എന്റെ ഉത്തരവാദിത്തം അറിയാതെയാണ് പലരും വരുന്നത്. ജനസേവനം ചിന്തിച്ചിട്ടേയില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അവ രണ്ടും വ്യത്യസ്തമാണ് എന്നും താരം പറയുന്നു.
