latest news
വിവാഹമോചന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നയന്‍താര
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.
നയന്‍താരയും വിഷ്നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു

ഇപ്പോള്‍ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് രണ്ടുപേരും. ഒരു രസകരമായ ഫോട്ടോ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറില്‍ ഷെയര്‍ ചെയ്ത താരം ഇങ്ങനെ കുറിച്ചു: ‘നിങ്ങളുടെ കിറുക്കന്‍ വാര്‍ത്തകള്‍ കാണുമ്പോള്‍ ഇതാണ് ഞങ്ങളുടെ റിയാക്ഷന്‍.’ പുതിയ ചിത്രത്തില്‍, തലക്ക് കൈവച്ച് നിലത്തു കിടക്കുന്ന വിക്കിയെയും, ഭര്‍ത്താവിന്റെ മേലെ കേറി ഇരുന്ന് രണ്ടു കൈയും മുഖത്ത് വച്ച് അവിശ്വസനീയതയോടെ നോക്കുന്ന നയന്‍താരയെയും കാണാം.
