latest news
അന്ന് പണം വെച്ച് എന്ത് ചെയ്യമെന്ന് അറിയില്ലായിരുന്നു; ഷീല
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ് ഷീല. കറുത്തമ്മയും കളിച്ചെല്ലമ്മയുമൊക്കെ ഷീല എന്ന അതുല്യ കലാകാരി മലയാളികള്‍ക്ക് സമ്മാനിച്ച അനശ്വര കഥാപാത്രങ്ങളാണ്. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും സിനിമാ മേഖലയയില്‍ സജീവ സാന്നിധ്യമാണ് ഷീല.
വളരെ ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്ത് കഴിവ് തെളിയിച്ച താരം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രിയായി മാറി. പതിമൂന്നാം വയസ്സില്‍ ഭാഗ്യജാതകം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.
ഇപ്പോള്‍ തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചാമ് താരം സംസാരിക്കുന്നത്. ലഭിക്കുന്ന പണം വെച്ച് എന്ത് ചെയ്യണമെന്ന് താനുള്‍പ്പെടെയുള്ള അഭിനേതാക്കള്‍ക്ക് അക്കാലത്ത് അറിയില്ലായിരുന്നെന്ന് ഷീല തുറന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. എല്ലാം നിലങ്ങളായി മേടിച്ചു. സ്റ്റുഡിയോയുടെ അടുത്ത് സ്ഥലം വാങ്ങിച്ചു. പണം തരാനില്ലാത്ത നിര്‍മാതാക്കള്‍ ഞങ്ങളുടെ നിലം നിങ്ങള്‍ക്ക് എഴുതി തന്നേക്കാം എന്ന് പറയും. ലാന്റാണ് ഇന്നത്തെ തന്റെ പ്രധാന ആസ്തിയെന്ന് ഷീല അന്ന് തുറന്ന് പറഞ്ഞു
