latest news
ആദ്യ സെറ്റില്‍ തന്നെ ബിജു ചേട്ടനെ ശ്രദ്ധിച്ചിരുന്നു; സംയുക്ത പറയുന്നു
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്ക് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. യോഗആഭ്യാസങ്ങളിലൂടെയും സംയുക്ത ആരാധകരെ ഞെട്ടിച്ചിരുന്നു.
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സംയുക്ത എത്തിയത്. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടുതല്‍ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

ഇപ്പോള്‍ ബിജു മേനോനുമായുള്ള പ്രണയത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ആദ്യമായി ഒന്നിച്ചഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചു തന്നെ താന്‍ ബിജുവിനെ ശ്രദ്ധിച്ചിരുന്നു എന്നാണ് സംയുക്ത പറഞ്ഞത്. യാദൃശ്ചികമെന്ന് പറയട്ടെ, ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയിലൂടെയുള്ള എന്റെ അരങ്ങേറ്റത്തെക്കുറിച്ച് വിവരിക്കുന്ന ഒരു വാര്‍ത്ത അതിലുണ്ടായിരുന്നു. ‘വളര്‍ന്നുവരുന്ന നടി’, ‘ഭാവി വാഗ്ദാനം’ എന്നൊക്കെയുള്ള കുറെ പ്രയോഗങ്ങള്‍ അതിലുണ്ടായിരുന്നു. ബിജുവിന്റെ ആ വായന ഞാനിന്നും വ്യക്തമായി ഓര്‍ക്കുന്നുണ്ട്. ആ ലേഖനം ഞാന്‍ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്,’ സംയുക്ത വര്‍മ്മ ഓര്‍ത്തെടുത്തു.
