Connect with us

Screenima

latest news

പങ്കാളിക്ക് ചിലപ്പോള്‍ തെറ്റ് പറ്റും; വിവാഹമോചനത്തെക്കുറിച്ച് വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍. പ്രമുഖ തമിഴ്‌നടനായ വിജയകുമാറിന്റെ മകള്‍ കൂടിയാണ് വനിത. ഒരു കാലത്ത് തമിഴ് സിനിമയിലും മലയാളം സിനിമയിലും നിറഞ്ഞു നിന്നിരുന്നു.

താരദമ്പതികളായ വിജയകുമാറിന്റെയും മഞ്ജുള വിജയകുമാറിന്റെയും മകളായ വനിത പക്ഷെ ഇപ്പോള്‍ കുടുംബവുമായി നല്ല രസത്തിലല്ല. സഹോദരങ്ങളും അച്ഛന്‍ വിജയകുമാറുമൊന്നും വനിതയുമായും മക്കളുമായും യാതൊരു വിധത്തിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്നുമില്ല.

ഇപ്പോള്‍ വിവാഹമോചനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. പങ്കാളിക്ക് ചിലപ്പോള്‍ തെറ്റ് പറ്റും. ഒരാളുമായി കുറഞ്ഞ കാലത്തേക്ക് ബന്ധം ഉണ്ടായിരിക്കാം. പക്ഷെ എല്ലാം വിവാഹമോചനത്തില്‍ അവസാനിക്കരുത്. ആളുകള്‍ക്ക് തെറ്റ് പറ്റും. പരസ്പരം ഇരുന്ന് സംസാരിക്കണം. ആണായാലും പെണ്ണായാലും അങ്ങനെ ചെയ്യണം. ഒരു ബന്ധത്തില്‍ ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലോ വ്യതിചലനം വന്നിട്ടുണ്ടെങ്കിലോ അതിനൊരു കാരണം ഉണ്ടാകും. അതിന് മറ്റേയാളാണ് കുറ്റക്കാരനെന്ന് ഞാന്‍ പറയുന്നില്ല എന്നും വനിത പറയുന്നു.

Continue Reading
To Top