latest news
ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ആരാധകരുടെ നേടിയത്. ഓപ്പറേഷന് ജാവ, ഖോ ഖോ, രണ്ട് എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മമിത. തന്റെ ഗ്ലാമറസ് ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. പ്രേമലുവാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ഇപ്പോഴിതാ പിതാവിനെക്കുറിച്ച് മുമ്പൊരിക്കല്‍ മമിത ബൈജു പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെടുകയാണ്. സംവിധായകന് ആകണം എന്നായിരുന്നു തന്റെ പപ്പയുടെ ആഗ്രഹമെന്നാണ് മമിത പറയുന്നത്. ”സിനിമ ആഗ്രഹിച്ച് ഡോക്ടര്‍ ആയ ആളാണ് പപ്പ. ഡോക്ടര്‍ ആകാന്‍ ആഗ്രഹിച്ച് സിനിമയിലെത്തിയ ആളാണ് ഞാന്‍” എന്നാണ് മമിത പറയുന്നത്.
