Uncategorized
അമ്മയാകാന്‍ ഒട്ടും പ്ലാന്‍ഡ് ആയിരുന്നില്ല: ദുര്‍ഗ
ചുരുക്കം സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ദുര്‍ഗ കൃഷ്ണ. 2017 ല്‍ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. കോഴിക്കോട് സ്വദേശിനിയാണ്.
പ്രേതം 2, ലൗ ആക്ഷന്‍ ഡ്രാമ, ഉടല്‍, കുടുക്ക് 2025 എന്നിവയാണ് ദുര്‍ഗയുടെ ശ്രദ്ധേയമായ സിനിമകള്‍. ബോള്‍ഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇതേക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ആദ്യം ഉണ്ണിയേട്ടനോടാണ് പറഞ്ഞത്. ടെസ്റ്റ് ചെയ്യാന്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്ത് വെച്ചിരുന്നു. എന്റെ കയ്യിലുണ്ടെന്ന് ആള്‍ക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. ഞങ്ങള്‍ പ്ലാന്‍ഡ് അല്ലായിരുന്നു. പിരീയഡ്‌സ് മാറിയപ്പോള്‍ത്തന്നെ തോന്നി, ലക്ഷണങ്ങള്‍ വന്നു. ആരോടും പറയാതെ ഞാന്‍ ടെസ്റ്റ് ചെയ്തു. രണ്ട് ലൈന്‍ കണ്ടപ്പോള്‍ ഞാനാകെ ഷോക്കായി. ഭര്‍ത്താവിനെ സര്‍പ്രൈസായി അറിയിക്കാനൊന്നും ആ സമയത്ത് തോന്നില്ല എന്നും ദുര്‍ഗ പറയുന്നു.
