latest news
ഡെലിവറി എപ്പോള്‍? നിറവയറില്‍ ചിത്രങ്ങളുമായി വനിത വിജയകുമാര്‍
വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍. പ്രമുഖ തമിഴ്നടനായ വിജയകുമാറിന്റെ മകള്‍ കൂടിയാണ് വനിത. ഒരു കാലത്ത് തമിഴ് സിനിമയിലും മലയാളം സിനിമയിലും നിറഞ്ഞു നിന്നിരുന്നു.
താരദമ്പതികളായ വിജയകുമാറിന്റെയും മഞ്ജുള വിജയകുമാറിന്റെയും മകളായ വനിത പക്ഷെ ഇപ്പോള്‍ കുടുംബവുമായി നല്ല രസത്തിലല്ല. സഹോദരങ്ങളും അച്ഛന്‍ വിജയകുമാറുമൊന്നും വനിതയുമായും മക്കളുമായും യാതൊരു വിധത്തിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്നുമില്ല.
ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ പങ്കിട്ട പുതിയ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. നിറവയറില്‍ ബേബി ഷവര്‍ ഫോട്ടോഷൂട്ടിനായി ഒരുങ്ങി നില്‍ക്കുന്ന വനിതയാണ് പുതിയ ഫോട്ടോകളിലുള്ളത്. ഒപ്പം നടിയുടെ മുന്‍ കാമുകനും സിനിമയില്‍ ഡാന്‍സ് കൊറിയോ?ഗ്രഫറായി ശ്രദ്ധനേടിയ റോബര്‍ട്ടിനേയും കാണാം. വനിതയുടെ നിറവയറില്‍ റോബര്‍ട്ട് ചുംബിക്കുന്ന ചിത്രങ്ങളും വൈറലാണ്. ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇരുവരുടേയും ഫോളോവേഴ്‌സ് ആദ്യമൊന്ന് അമ്പരുന്നു. ഇരുവരും വിവാ?ഹിതരാണോ?, വനിതയ്ക്ക് വീണ്ടും കുഞ്ഞ് പിറക്കാന്‍ പോവുകയാണോ എന്നിങ്ങനെ തുടങ്ങി നൂറായിരം ചോദ്യങ്ങളാണ് കമന്റ് ബോക്‌സില്‍ നിറഞ്ഞത്.
