latest news
എനിക്കിങ്ങനെ കരയാന്‍ വയ്യ: രഞ്ജിനി ഹരിദാസ് പറയുന്നു
മലയാളി സിനിമാ രംഗത്തുനിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്. തനിക്ക് ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടനുണ്ടെന്നാണ് രഞ്ജിനി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ഇപ്പോഴിതാ കണ്ണില്‍ ലെന്‍സ് വെക്കുന്നതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ ജാന്‍മണിയല്ല കൂടെയുള്ളത്. വേറെ വര്‍ക്കുള്ളത് കൊണ്ട് ബിസിയാണ്. എപ്പോഴും എന്നോട് ലെന്‍സ് വെച്ചൂടേ എന്ന് ചോദിക്കാറുണ്ട് ജാനു. എല്ലാരും വളരെ കൂളായി ചെയ്യുന്ന കാര്യമാണെങ്കിലും എനിക്കെന്തോ താല്‍പര്യമില്ലായിരുന്നു.
ഡ്രൈ ആവും, പറ്റില്ല എന്നൊക്കെയുള്ള തോന്നലാണ് മനസില്‍. ലൈവ് സ്റ്റേജില്‍ ഞാനെന്തായാലും ഇങ്ങനെയൊരു കാര്യം ചെയ്യില്ല. ഇപ്പോള്‍ ട്രൈ ചെയ്ത് നോക്കാമെന്ന് കരുതി. കണ്ണില്‍ കരട് പോയ പോലെയായിരുന്നു ഫീലായിരുന്നു. കുറച്ചുനേരം കണ്ണടച്ച് ഇരുന്നാല്‍ സെറ്റായിക്കോളും. ലെന്‍സ് വെച്ച കാര്യം തന്നെ പിന്നെ ഓര്‍ക്കില്ലെന്നായിരുന്നു മേക്കപ്പ് ആര്‍ടിസ്റ്റ് പറഞ്ഞത്. മറന്നാലും ഇത് തിരിച്ചെടുക്കണമെന്നും ഓര്‍മ്മിപ്പിക്കുകയായിരുന്നു രഞ്ജിനി. ഇത് എനിക്ക് കുറച്ച് സ്ട്രസ് തരുന്നുണ്ട്. അതുകൊണ്ടാണെന്ന് തോന്നുന്നു ഞാന്‍ ഉപയോഗിക്കാത്തത് എന്നാണ് താരം പറയുന്നത്.
