Connect with us

Screenima

latest news

മൂന്നാഴ്ച റസ്‌റ്റോറന്റിൽ ജോലി ചെയ്തിട്ടുണ്ട്: എസ്തര്‍ പറയുന്നു

ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ് എസ്തര്‍ അനില്‍. ദൃശ്യം എന്ന സിനിമയിലെ കഥാപാത്രം സിനിമാ ജീവിതത്തില്‍ വലിയ ആരാധകരെയാണ് എസ്തറിന് നല്‍കിയത്. ദൃശ്യം 2 വിലും എസ്തര്‍ മോഹന്‍ലാലിന്റെ മകളുടെ വേഷം കൈകാര്യം ചെയ്തു.

കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്നിവയിലും എസ്തര്‍ അനില്‍ അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ ലണ്ടനില്‍ പോയി പഠിക്കണമെന്ന് ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആഗ്രഹിച്ചിരുന്നതായി പറയുകയാണ് എസ്തര്‍ അനില്‍. അന്ന് അതിന് സാധിച്ചിരുന്നില്ല എന്നും എന്നാല്‍ ആഗ്രഹിച്ച കോഴ്‌സ് തന്നെ ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയെന്നും നടി പറയുന്നു. ലണ്ടനും ഞാന്‍ പഠിക്കുന്ന കോഴ്സും വളരെ ചെലവേറിയതാണ്. മൂന്നാഴ്ച ഞാന്‍ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്തു. കുറച്ച് കട്ടിങ്ങും പരിപാടികളുമുണ്ടായിരുന്നു. മുറിച്ച് മുറിച്ച് എന്റെ കൈയ്യൊക്കെ മുറിയാന്‍ തുടങ്ങി. യുജി ചെയ്യാന്‍ ബോംബെയില്‍ പോയി. മാസ്റ്റേഴ്സ് ചെയ്യാന്‍ ലണ്ടനില്‍ പോയി എന്നും താരം പറയുന്നു.

Continue Reading
To Top