Connect with us

Screenima

latest news

മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നു: ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമ ലോകത്തേക്ക് എത്തുന്നത്. മായനദിയിലെ അപ്പുവെന്ന കഥാപാത്രം മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നായിക കഥാപാത്രമാണ്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളെല്ലാം ഐശ്വര്യ പങ്കുവെക്കുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെക്കാറുള്ളത്. ഇതോടൊപ്പം ഇടയ്ക്കിടയ്ക്ക് കിടിലന്‍ ഫൊട്ടോഷൂട്ടുകളും താരം പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ താരത്തിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നുണ്ടെന്ന് പറയുകയാണ് നടി. അതില്‍ സങ്കടമുണ്ടെന്നും ഇക്കാര്യം എഴുത്തുകാരാണ് ചിന്തിക്കേണ്ടതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളില്‍ എനിക്ക് ചെയ്യണം എന്ന് തോന്നിയിട്ടുള്ള സിനിമ ഉണ്ടായിട്ടില്ല. സത്യസന്ധമായി തന്നെ പറയാം. ഉള്ളൊഴുക്ക് എനിക്ക് ഇഷ്ടപ്പെട്ടു. അതിലെ സ്ത്രീകഥാപാത്രങ്ങള്‍ നല്ലതായിരുന്നു. പക്ഷേ മറ്റൊന്നും ചെയ്യണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിന് മുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ട്. എഴുത്തുകാരാണ് അത് ശ്രദ്ധിക്കേണ്ടത്. നല്ലത് വന്നാല്‍ ഒരിക്കലും ഞാന്‍ നോ പറയില്ല. ഹലോ മമ്മി എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ്. അതിലെ അമ്മ മകള്‍ ബന്ധം എനിക്ക് ഇഷ്ടപ്പെട്ടു. അതിന് ശേഷം എനിക്ക് താത്പര്യം തോന്നുന്ന സിനിമ വന്നിട്ടില്ല. മലയാളത്തിലെ എഴുത്തുകാര്‍ എന്തുകൊണ്ടാണ് സ്ത്രീ കഥാപാത്രങ്ങള്‍ കൊണ്ടുവരാത്തതെന്ന് അറിയില്ല. എനിക്ക് അതില്‍ വളരെ വിഷമമുണ്ട് എന്നുമാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.

Continue Reading
To Top