Connect with us

Screenima

latest news

ദേവസേനയെപ്പോലെ.. ഇഷാനിയോട് അച്ഛന്‍ കൃഷ്ണ കുമാര്‍

മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാതയില്‍ അഹാന സിനിമയില്‍ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. അനിയത്തിമാരും അഹാനയ്ക്ക് പിന്നാലെയാണ്.

ഇഷാനി കൃഷ്ണയെയും നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളെ ചെയ്യുന്നത്. റീല്‍സും യൂട്യൂബ് വീഡിയോയും എല്ലാം വൈറലാണ്.

ഇപ്പോഴിതാ സഹോദരി ദിയ കൃഷ്ണയുടെ വളകാപ്പ് ചടങ്ങിലെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി ഇഷാനി പങ്കുവെച്ച വ്‌ലോ?ഗ് വീഡിയോയും അതിനിടയില്‍ അച്ഛന്‍ കൃഷ്ണകുമാറുമായി നടത്തിയ രസകരമായ സംഭാഷണവുമെല്ലാമാണ് വൈറലാകുന്നത്. ദിയയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും പര്‍ച്ചേസ് ചെയ്ത സാരിയില്‍ തുന്നിയെടുത്ത ദാവണിയായിരുന്നു ഇഷാനി ധരിച്ചിരുന്നത്. പീക്കോക്ക് ബ്ലു കളറും ഡാര്‍ക്ക് വയലറ്റ് നിറവും കലര്‍ന്നതായിരുന്നു ??ദാവണി. വസ്ത്രത്തിന് ഇണങ്ങുന്ന തരത്തിലുള്ള ആഭരണങ്ങളും ഹെയര്‍സ്‌റ്റൈലുമായിരുന്നു ചെയ്തിരുന്നത്. ഒരുങ്ങി സുന്ദരിയായി എത്തിയ മകളെ കണ്ട് ദേവസേനയപ്പോലെ തോന്നുന്നുവെന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്.

Continue Reading
To Top