Connect with us

Screenima

latest news

ബേബി പ്ലാനിങ് ഉണ്ടോ? നാട്ടുകാര്‍ ആ ചോദ്യം ചോദിച്ച് തുടങ്ങി; ശ്രീവിദ്യ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധേയയാകുന്നത്.

എന്നാല്‍ അതിനും ഏറെ മുന്‍പ് തന്നെ സിനിമയിലും മോഡലിങ്ങിലുമെല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് നടിയെ വിവാഹം ചെയ്തത്.

ഇപ്പോള്‍ വിശേഷമുണ്ടോ എന്ന ചോദ്യത്തെക്കുറിച്ച് പറയുകയാണ് താരം. കുടുംബക്കാരില്‍ നിന്നും വിശേഷമായോയെന്ന ചോദ്യം കേള്‍ക്കേണ്ടി വന്നിട്ടില്ലെന്നും പക്ഷെ നാട്ടുകാര്‍ ആ ചോദ്യം ചോദിച്ച് തുടങ്ങിയെന്നും ഇരുവരും പറയുന്നു. സുഹൃത്തുക്കളും കുടുംബക്കാരുമൊന്നും ബേബി പ്ലാനിങ്ങിനെ കുറിച്ച് ചോദിച്ചില്ല. നാട്ടുകാരില്‍ ചിലര്‍ ചോദിച്ചപ്പോള്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അറിയിക്കാമെന്നാണ് ഞാന്‍ പറഞ്ഞതെന്ന് ശ്രീവിദ്യ പറയുന്നു. അതുപോല സുഹൃത്തിന്റെ അമ്മ ഇതേ ചോദ്യവുമായി വന്നിരുന്നു. കല്യാണം കഴിഞ്ഞിട്ട് ഏഴ് മാസമല്ലേയായുള്ളു. ഞാന്‍ പെട്ടന്ന് ഗര്‍ഭിണിയായാല്‍ നിങ്ങളൊക്കെ പറയില്ലേ ഇത് കല്യാണത്തിന് മുമ്പുള്ളതാണെന്ന് എന്നും താരം പറയുന്നു.

Continue Reading
To Top