latest news
വഴക്കിട്ടാല്‍ കോംപ്രമൈസ് ചെയ്യുന്നത് ജയറാം; പാര്‍വതി പറയുന്നു
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍ പദ്മരാജന് സംവിധാനം ചെയ്ത അപരന് എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. അതിനു മുന്‍പ് മിമിക്രി വേദികളിലും താരം സജീവമായിരുന്നു.
സത്യന് അന്തിക്കാട്, രാജസേനന് തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.

ഇപ്പോള്‍ ജയറാമിനെക്കുറിച്ചാണ് പാര്‍വതി സംസാരിക്കുന്നത്. ജയറാമുമായി വഴക്കിടുമ്പോള്‍ ആരാണ് ആദ്യം കോംപ്രമൈസ് ചെയ്യുന്നത് എന്ന ചോദ്യത്തിനാണ് പാര്‍വതി മറുപടി പറഞ്ഞത്. അത് ജയറാം തന്നെയാണ് എന്ന്. ഏറ്റവും കൂടുതല്‍ ചെലവ് ചെയ്യുന്നത് ആരാണ് എന്ന് ചോദിച്ചാല്‍, ഞങ്ങള്‍ രണ്ട് പേരും നോക്കിയാണ് ചെലവു ചെയ്യുന്നത്. മക്കളുടെ കല്യാണക്കാര്യത്തില്‍ ഉതത്രവാദിത്വം കൂടുതല്‍ എനിക്കായിരുന്നുവെങ്കിലും, തീരുമാനങ്ങള്‍ എല്ലാം ഞങ്ങളെല്ലാവരും പ്ലാന്‍ ചെയ്താണ് എടുക്കാറുള്ളത് എന്നാണ് പാര്‍വ്വതി പറഞ്ഞത്.
