Connect with us

Screenima

latest news

ഒറ്റപ്പെട്ടുകൂടി നമ്മള്‍ ജീവിക്കണം: നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഇപ്പോള്‍, ജീവിതത്തില്‍ നാളെ ഒറ്റപ്പെട്ടു പോയാല്‍ ആ അവസ്ഥയെ എങ്ങനെ മറികടക്കണം എന്ന് ശീലിക്കുകയാണ് നവ്യ നായര്‍. സോളോ ട്രിപ്പുകള്‍ ഏറെ ഇഷ്ടപെടുന്ന നവ്യ എന്തുകൊണ്ടാണ് അത്തരത്തില്‍ യാത്രകള്‍ ചെയ്യുന്നതെന്നാണ് പറയുന്നത്. ഞാന്‍ എന്റെ മുന്‍പിലേക്ക് പോകുമ്പോള്‍ നമ്മള്‍ പ്രായം ആയികൊണ്ടിരിക്കുകയാണ്. പ്രായം ആകുമ്പോള്‍ നമ്മുടെ നിയന്ത്രണത്തില്‍ അല്ലാതെ പല കാര്യങ്ങളും സംഭവിക്കും. ചില ആളുകള്‍ക്ക് പ്രായം കൂടുമ്പോള്‍ ഇറിറ്റേഷന്‍ ഒക്കെയുണ്ടാകും.

ഞാന്‍ എങ്ങനെ അതിനെ തരണം ചെയ്യും എന്ന് പറയാന്‍ ആകില്ല. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ സോളോ ട്രിപ്പുകള്‍ ചെയ്യുന്നത്. ഈ ഒറ്റപ്പെടലിന്റെ എങ്ങനെ ഫേസ് ചെയ്യും എന്നത് പല നാളുകളായി ഞാന്‍ ഇങ്ങനെ നോക്കികാണുകയാണ്. കാരണം അച്ഛനും അമ്മയും എന്റെ ഒപ്പം ഇല്ലാതെ വരുമ്പോള്‍ അവര്‍ ഇപ്പോള്‍ തന്നു കൊണ്ടിരിക്കുന്ന കെയര്‍ ഉണ്ടല്ലോ എന്നാണ് നവ്യ പറയുന്നത്.

Continue Reading
To Top