latest news
വളകാപ്പ് ഗംഭീരമാക്കി ദിയ
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. താരം ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.

ദിയയുടെ വളക്കാപ്പ് ചടങ്ങില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വളരെ ഗ്രാന്‍ഡായിട്ടാണ് ദിയയും അശ്വിനും വളക്കാപ്പ് സംഘടിപ്പിച്ചത്. വളക്കാപ്പ് ചടങ്ങിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് അശ്വിന്‍ ഗണേഷ്. പ്രിയപ്പെട്ടവര്‍ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്.
