latest news
എന്റെ വിവാഹകാര്യം പറഞ്ഞ് നിങ്ങള്‍ തല്ലൂകൂടണ്ട: റിമി ടോമി
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്‌നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്
വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.

ഇപ്പോള്‍ വിവാഹത്തിന്റെ പേരില്‍ ആരാകരുടെ തല്ലുകൂടലിനുള്ള മറുപടി പറയുകയാണ് താരം. അതേസമയം കഴിഞ്ഞ ദിവസം ഒരു വര്‍ക്കൗട്ട് വീഡിയോ റിമി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവചിരുന്നു. അതിന് താഴെയാണ് റിമിയ്ക്ക് ഒരു പങ്കാളിയെ കിട്ടാത്തതിലുള്ള തര്‍ക്കം നടന്നത്. ‘ചേച്ചിയ്ക്ക് എത്രയും പെട്ടന്ന് അടിപൊളി പാര്‍ട്ണറെ കിട്ടട്ടെ’ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് റിമി ഒരു പങ്കാളിയെ കിട്ടാതെ വിഷമിച്ചിരിക്കുകയാണോ എന്ന് ചോദിച്ച് മറ്റൊള്‍ എതിര്‍ത്തുകൊണ്ടെത്തി.
നിങ്ങള്‍ കരുതുന്നുണ്ടോ അവര്‍ക്ക് പാര്‍ട്ണറെ കിട്ടാതെ സങ്കടപ്പെട്ട് ജീവിക്കുകയാണ്എന്നും അതോ ഭര്‍ത്താവ് ഇല്ലാത്തതില്‍ വിഷമിച്ച് ജീവിക്കുകയാണ് എന്ന് അവര്‍ പറഞ്ഞോഎന്നും ചോദിച്ചാണ് കമന്റ്. എന്നാല്‍ ആരാധകര്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിലേക്കാണ് റിമി പ്രശ്നം പരിഹരിച്ചുകൊണ്ട് എത്തി. ഇനി നിങ്ങള്‍ തമ്മില്‍ ഒരു അടി വേണ്ട, പ്ലീസ്’ എന്ന് പറഞ്ഞായിരുന്നു റിമിയുടെ മറുപടി.
