latest news
അമ്മതാരാട്ട്; മകനൊപ്പം ചിത്രങ്ങളുമായി മിയ
Published on
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട്ട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിൻ്റെ വേഷം ചെയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാൻ മിയ ജോർജിന് സാധിച്ചിട്ടുണ്ട്

മിയ ആദ്യമായി അഭിനയിച്ച ചിത്രം 2010ല്‍ പുറത്തിറങ്ങിയ ഒരു സ്മോള്‍ ഫാമിലി എന്ന ചിത്രമാണ്. മണിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ആ ചിത്രം വാണിജയപരമായി വലിയ വിജയം കണ്ടില്ല. എങ്കിലും മിയ എന്ന ചലച്ചിത്രതാരത്തെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി. അറിയപെടുന്ന മോഡല്‍കൂടിയാണ് മിയ. 2012ലെ കേരള മിസ്സ് ഫിറ്റ്നസ് മത്സരത്തിലേക്ക് മിയയെ തിരഞ്ഞെടുത്തിരുന്നു
