Connect with us

Screenima

latest news

മുഖമടിച്ച് വീണ് എനിക്ക് പരിക്ക് പറ്റി; പ്രിയാ വാര്യര്‍ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ.

2019 ലാണ് ഒരു അഡാര്‍ ലൗ റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പേ പ്രിയ വൈറലായി. ഗാനരംഗത്തിലെ കണ്ണിറുക്കലായിരുന്നു ഇതിന് കാരണം.

ഇപ്പോള്‍ തനിക്ക് പറ്റിയ പരിക്കിനെക്കുറിച്ചാണ് താരം പറയുന്നത്. ഗുഡ് ബാഡ് അഗ്ലിളിയിലയിലെ സ്റ്റഡ് ചെയ്യുമ്പോള്‍ നല്ലപോലെ പണി കിട്ടി. മുഖമടിച്ചാണ് വീണത്. ബാക്കിന് ജര്‍ക്ക് കിട്ടി. എന്തോ ഭാഗ്യത്തിന് ലോവര്‍ ബാക്കിലല്ല ജെര്‍ക്ക് സംഭവിച്ചത്. ലോവര്‍ ബാക്കിലാണ് എനിക്ക് ഡിസ്‌ക് ഇഷ്യു ഉള്ളത്. സെന്റര്‍ ആയിട്ടാണ് ചെറിയൊരു ജെര്‍ക്ക് വന്നത്. അതിന് ഇവിടെ വന്ന് ഒരാഴ്ച ഫിസിയോ ചെയ്തു. അടുത്ത മൂന്ന് ദിവസം ഷൂട്ട് ചെയ്തത് ഫുള്‍ ഹീറ്റ് പാച്ച് വച്ചാണ് ഷൂട്ട് ചെയ്തത്. ആ സംഭവത്തിന് ശേഷം ഒന്നൊന്നര മണിക്കൂര്‍ അവിടെ ആരും ഷൂട്ട് ചെയ്തില്ല. എല്ലാവരും എന്റെ ചുറ്റിലുമായിരുന്നു. എന്റെ കണ്ണില്‍ നിന്നെല്ലാം വെള്ളം വന്നു. കരയുകയല്ല, ചിരിക്കുകയായിരുന്നു. പക്ഷെ കണ്ണില്‍ നിന്നും വെള്ളം വന്നു.” താരം പറയുന്നു.

Continue Reading
To Top