latest news
നാട്ടുകാര്‍ക്ക് എല്ലാം അറിയണം, പക്ഷേ പറയുമ്പോള്‍ പ്രശ്നം, ഓണ്‍ലൈന്‍ മീഡിയ കാരണം സ്വകാര്യത നഷ്ടമായതായും രേണു സുധി
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന് കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

ഇപ്പോള്‍ നാട്ടുകാരുടെ സ്വഭാവത്തെക്കുറിച്ചാണ് രേണു പറയുന്നത്. നാട്ടുകാര്‍ക്കൊക്കെ ഞങ്ങളുടെ കാര്യം അറിയുകയും വേണം, എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇടുമ്പോള്‍ വിറ്റ് കാശാക്കുകയാണെന്ന് പറയുകയും ചെയ്യും. എന്തിനാണ് അങ്ങനൊക്കെ ചോദിക്കുന്നത്. ഞാന്‍ ആരോടും അങ്ങനെ ചോദിക്കാന്‍ പോയിട്ടില്ലെന്നും രേണു പറയുന്നുണ്ട്. ഓണ്‍ലൈന്‍ മീഡിയ കാരണം തന്റെ സ്വകാര്യത നഷ്ടപ്പെട്ടതായും രേണു പറയുന്നുണ്ട്. ”സ്വകാര്യത നഷ്ടപ്പെട്ടിട്ടുണ്ട്. പൊതു സ്ഥലത്ത് ചെല്ലുമ്പോള്‍ സ്വകാര്യത നല്ല രീതിയില്‍ നഷ്ടപ്പെടുന്നതായി തോന്നുന്നുണ്ട്. ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ദേഷ്യം വരാറില്ല. ദേഷ്യം വന്നിരുന്നുവെങ്കില്‍ ദേഷ്യപ്പെട്ടേനെ. ഞാന്‍ അവിടെ നിന്ന് മറുപടി പറഞ്ഞിട്ടേ പോകാറുള്ളു. മീഡിയ ചോദിക്കുന്നത് ജനങ്ങള്‍ക്ക് അറിയണം എന്ന് ആഗ്രഹമുള്ള കാര്യങ്ങളാണ്. അത് ചോദിച്ചോട്ടെ. ഞാന്‍ ഉത്തരം നല്കുന്നുണ്ടല്ലോ. എല്ലാത്തിനും എനിക്ക് ശരിയെന്ന് തോന്നുന്ന ഉത്തരങ്ങള്‍ നല്‍കാറുണ്ട്.”എന്നാണ് രേണു പറയുന്നത്.
