Connect with us

Screenima

latest news

തുടരെ തുടരെ തനിക്ക് പരിക്ക് പറ്റിയിരുന്നു: റിമി ടോമി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്‌നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്

വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.

ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. എന്റെ ഫിറ്റ്‌നെസ് ഏകദേശം ആറ് വര്‍ഷം മുമ്പാണ് തുടങ്ങിയത്. ദൈനം ദിന ജീവിതത്തില്‍ എന്നെ ആവേശഭരിതയാക്കുന്ന കാര്യം ഇതാണെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. 2019 ലാണ് എന്റെ ഫിറ്റ്‌നെസ് യാത്ര ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ശാരീരികമായി എന്നില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. (പൂര്‍ണ ഹൃദയത്തോടെ ഒരു യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഫലങ്ങള്‍ കാണാന്‍ കഴിയും). എല്ലാ ദിവസവും സ്വയം കൂടുതല്‍ മുന്നോട്ട് കൊണ്ട് പോകാനുള്ള കഴിവും ശ്രദ്ധയോടെയുള്ള ഭക്ഷണവും മാറ്റങ്ങള്‍ക്ക് കാരണമായി. അടുത്തിടെ എനിക്ക് തുടരെ പരിക്കുകള്‍ പറ്റുന്നത് വരെ സുഗമമായിരുന്നു. ഒരുപക്ഷെ കഠിനമായ ഘട്ടമായിരിക്കാം. എല്ലാത്തിലുമുപരി ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ ആണ്. നിങ്ങള്‍ പൂര്‍ണമായും മുഴുകിയിരിക്കുമ്പോള്‍ പരിക്ക് പറ്റുന്നത് ഗെയിമിന്റെ ഭാഗമാണ്. എന്നിരുന്നാലും ശ്രദ്ധയോടെ ഭക്ഷണം കഴിച്ചു എന്നും റിമി പറയുന്നു.

Continue Reading
To Top