latest news
അവളിലൂടെ ഒരു കുഞ്ഞിനെ സ്വീകരിക്കാന്‍ പോകുന്നു; കുറിപ്പുമായി ദിയ
Published on
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. ഈയടുത്തായിരുന്നു ദിയയുടെ വിവാഹം. സുഹൃത്ത് കൂടിയായി അശ്വിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന് താരം നേരത്തെ തന്നെ ആരാധകരോട് പറഞ്ഞിരുന്നു.

ഇപ്പോള്‍ ദിയയുടെ കുറിപ്പാണ് വൈറലായിരിക്കുന്നത്. പെട്ടെന്ന് ഒരു ദിവസം നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് ഹായ് എന്ന് പറയുന്നു. വളരെ പെട്ടെന്ന് അവള് നിങ്ങളുടെ ഭാര്യയായി. എല്ലാത്തിനുമൊടുവില്‍ നിങ്ങള്‍ അവളിലൂടെ കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു…’ എന്നാണ് വീഡിയോയില്‍ ദിയ കുറിച്ചിരിക്കുന്നത്.
