latest news
വേദനകളില്‍ നിന്നും മുക്തമാക്കുന്ന സ്നേഹം;സൗഭാഗ്യയെക്കുറിച്ച് അര്ജുന്
Published on
ടിക്ക്ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.
അമ്മ താരകല്യാണും അഭിനയത്തിലും നൃത്തത്തിലും എല്ലാം സജീവമാണ്. സൗഭാഗ്യയും അമ്മയും ഒരുമിച്ച് പല വേദികളിലും നൃത്തം ചെയ്യാറുണ്ട്.
ഇപ്പോള്‍ സൗഭാഗ്യയെക്കുറിച്ചാണ് അര്ജുന് സംസാരിക്കുന്നത്. സൗഭാഗ്യയ്ക്കൊപ്പമുള്ള അര്‍ജുന്റെ ജീവിതം എത്രത്തോളം തനിക്ക് പ്രധാനമാണ് എന്നാണ് അര്ജുന് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ‘ജീവിതത്തിലെ എല്ലാ ഭാരങ്ങളില് നിന്നും വേദനകളില്‍ നിന്നും നമ്മളെ മുക്തരാക്കുന്നത് സ്നേഹം എന്ന ഒരൊറ്റ വാക്കാണ്’ എന്ന ക്യാപ്ഷനോടെയാണ് അര്ജുന് പോസ്റ്റ് പങ്കുവച്ചത്.
