Connect with us

Screenima

Vani Viswanath

latest news

വിവാഹം കഴിക്കാന്‍ വാണി അമ്പലത്തില്‍ വരെ പോയി; പക്ഷേ വിവാഹം മുടങ്ങി

മലയാള സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്‍ മികവ് തെളിയിച്ച നടിയാണ് വാണി വിശ്വനാഥ്. ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ വാണി നായികയായി അഭിനയിച്ചിട്ടുണ്ട്.

നടന്‍ ബാബുരാജാണ് വാണിയുടെ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. 2002 ലാണ് ബാബുരാജ് വാണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. വിവാഹശേഷം വാണി സിനിമയില്‍ നിന്ന് ഇടവേളയെടുത്തു.

Vani Viswanath and Baburaj
Vani Viswanath and Baburaj

ബാബുരാജിന് മുന്‍പ് താരം മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. എഴുത്തുകാരന്‍ തോട്ടപ്പള്ള മധു ആയിരുന്നു വാണിയുടെ മനം കവര്‍ന്ന ആ വ്യക്തി. ല്യാണം കഴിക്കാം എന്ന അവസ്ഥയിലേക്ക് വരെ നീണ്ട പ്രണയമായിരുന്നു ഇവരുടേത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവേ വിവാഹം കഴിക്കാനായി താനും വാണിയും അമ്പലത്തില്‍ വരെ പോയെന്നും പിന്നീട് അവിടെ സംഭവിച്ചത് എന്താണെന്നുമൊക്കെ മധു വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ിവാഹം കഴിക്കാമെന്ന് തീരുമാനിച്ച് ഞങ്ങള്‍ അമ്പലത്തില്‍ എത്തിയപ്പോള്‍, ആ ദിവസം അമ്പലം തുറന്നിരുന്നില്ല. സൂര്യഗ്രഹണം കാരണം അന്നേ ദിവസം അമ്പലം അടച്ചിടുകയും അത് തുറക്കാന്‍ സാധ്യതയില്ലെന്നുമാണ് അറിഞ്ഞത്. ഇതോടെ ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു പോന്നു. പിന്നീട് വിവാഹം കഴിക്കാന്‍ വേണ്ടി പലപ്പോഴായി ശ്രമിച്ചെങ്കിലും അതൊന്നും നടക്കാതെ പോയി. അങ്ങനെ കല്യാണം മുടങ്ങി പോയതോടെ വിവാഹത്തിലേക്ക് എത്താതെ പ്രണയം അവസാനിക്കുകയായിരുന്നു.

Continue Reading
To Top