
latest news
പ്രതീക്ഷകളോടെ ഉണ്ണിയെ കാത്ത്; നിറവയര്‍ ചിത്രവുമായി ആതിര മാധവ്
Published on
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ആതിര മാധവ്. കുടുംബവിളക്ക് സീരിയലിലൂടെയാണ് ആതിര മാധവ് ശ്രദ്ധിക്കപ്പെട്ടത്.
ഗര്‍ഭിണിയായതിനു ശേഷം ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി കുടുംബവിളക്ക് സീരിയലില്‍ നിന്ന് ആതിര ഇടവേളയെടുത്തിരുന്നു. കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ആതിര ഇപ്പോള്‍.

Athira Madhav With Husband
പ്രസവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിറവയര്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആതിര. ബ്ലാക്ക് ആന്റ് വൈറ്റ് ഷെയ്ഡിലുള്ള നിറവയര്‍ ചിത്രം പകര്‍ത്തിയിരിക്കുന്നത് ആതിരയുടെ ഭര്‍ത്താവ് തന്നെയാണ്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ ആതിര തന്റെ നിറവയര്‍ ചിത്രങ്ങളും ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോഷൂട്ടും ഇടയ്ക്കിടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
