Connect with us

Screenima

Mohanlal (Empuraan)

Gossips

എമ്പുരാന്റെ കലിപ്പ് തീര്‍ന്നില്ലേ? വീണ്ടും ലാലേട്ടന്റെ നെഞ്ചത്ത് കയറി സംഘപരിവാര്‍; കടുത്ത സൈബര്‍ ആക്രമണം

നടന്‍ മോഹന്‍ലാലിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനു താഴെയാണ് ബിജെപി അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനില്‍ ഗുജറാത്ത് കലാപം പരാമര്‍ശിച്ചത് സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ അടക്കം അന്ന് മോഹന്‍ലാലിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചതാണ്. അതിന്റെ ബാക്കിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ കാണുന്നത്.

പൃഥ്വിരാജിന്റെ കൂടെ ചേര്‍ന്ന് പഹല്‍ഗാം തീവ്രവാദികളെ വെളുപ്പിക്കുന്ന പുതിയ സിനിമ ചെയ്യാമല്ലോ എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റിനു താഴെയുള്ള പരിഹാസം. തീവ്രവാദത്തെ വെളുപ്പിക്കാന്‍ മോഹന്‍ലാല്‍ കൂട്ടുനിന്നതാണ് എമ്പുരാന്‍ സിനിമയെന്ന് സംഘപരിവാര്‍ അനുകൂലികള്‍ ആവര്‍ത്തിക്കുന്നു. ഇതേ വിമര്‍ശനമാണ് പഹല്‍ഗാം വിഷയത്തിലും മോഹന്‍ലാല്‍ നേരിടുന്നത്.

Continue Reading
To Top