Connect with us

Screenima

Sreenath Bhasi

Gossips

ആ ചോദ്യം കഞ്ചാവ് വേണോ എന്നാണോ? ‘വെയിറ്റ്’ എന്ന് ശ്രീനാഥ് ഭാസിയുടെ മറുപടി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്ലിമ സുല്‍ത്താനയുമായി സിനിമാ താരങ്ങളായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പരിചയമുണ്ടെന്നതിനു തെളിവുകള്‍ ലഭിച്ചു. തസ്ലിമയുടെ വാട്‌സ്ആപ്പ് ചാറ്റിലെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്.

നടന്‍ ഷൈന്‍ ടോം ചാക്കോയുമായി സൗഹൃദം മാത്രമാണെന്നും ലഹരി ഇടപാട് ഇല്ലെന്നും തസ്ലിമ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ഷൈനുമായുള്ള വാട്സ്ആപ്പ് ചാറ്റ് തസ്ലിമയുടെ ഫോണില്‍ നിന്ന് പൂര്‍ണമായി ക്ലിയര്‍ ചെയ്തിട്ടുണ്ട്.

Shine Tom Chacko
Shine Tom Chacko

നടന്‍ ശ്രീനാഥ് ഭാസിയോടു കഞ്ചാവ് വേണമോ എന്ന് താന്‍ ചോദിച്ചിട്ടില്ലെന്നും തസ്ലിമ പറയുന്നു. എന്നാല്‍ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റ് വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിച്ചത് ചാറ്റിലുണ്ട്. ‘വെയിറ്റ്’ എന്നായിരുന്നു ഈ ചോദ്യത്തോടുള്ള ശ്രീനാഥ് ഭാസിയുടെ മറുപടി. അറസ്റ്റില്‍ ആകുന്നതിനു രണ്ടുദിവസം മുന്‍പുള്ള തസ്ലിമയുടെ ഫോണിലെ ചാറ്റ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Continue Reading
To Top